നിനക്കായ് മാത്രം ~ ഭാഗം 14, എഴുത്ത്: ദീപ്തി ദീപ്

”മോനെ ദേവാ…..”

ലക്ഷ്മി കരഞ്ഞു കൊണ്ടവന്റെ പുറകെ ഓടി.ഗൗരി പോലും സത്യത്തിൽ ഞെട്ടിയിരുന്നു. അവന്റെ ആ പ്രവർത്തിയിൽ….

“”മോളെ പാറു ദേവനോട് പോകരുതെന്നു പറയ്‌ മോളെ. എന്റെ മോള് പറഞ്ഞാൽ അവൻ കേൾക്കും.മോളുടെ കാല് വേണമെങ്കിൽ അമ്മായി പിടിക്കാം “”

അത് പറഞ്ഞുകൊണ്ടവർ അവളുടെ കാലു പിടിക്കാൻ പോയതും ഗൗരി അവരെ തടഞ്ഞു. പെട്ടെന്നവൾ അവന്റെ പുറകെ ഓടി.ബൈക്ക് എടുത്തു പോകാൻ നിന്നതും അവന്റെ ബൈക്കിന്റെ മുന്നിൽ കയറി നിന്നു. ഗൗരിയവന്റെ മുന്നിൽ കൈ കൂപ്പിയതും ദേവനവളെ നോക്കി.

“””ഇതിന്റെ പേരിൽ ദേവേട്ടൻ ഈ വീടിനു പുറത്ത് പോയാൽ ഞാൻ പിന്നെ ഈ വീട്ടിൽ നിൽക്കില്ല. പിന്നെ ഒരിക്കലും ദേവേട്ടൻ എന്നെ ജീവനോടെ കാണില്ല.”””

അവന്റെ കണ്ണിൽ നോക്കി നിന്നുകൊണ്ടതന്നെയത് കാണിച്ചതും ദേവനവളെ ഭീതിയോടെ നോക്കി.

“”കള്ളമല്ല. സത്യം തന്നെയാണ്. ഈ ഗൗരി പാർവതി പറഞ്ഞാൽ പറഞ്ഞത് തന്നെ ചെയ്തിരിക്കും. കാണണോ?…അമ്മാവന്റെ മനസ് എന്റെ പേരിൽ തകരാൻ ഞാൻ സമ്മതിക്കില്ല.അമ്മായി ഇതിന്റെ പേരിൽ കണ്ണീർ കുടിക്കാൻ പാടില്ല. ദേവേട്ടന് വാശി ആണെങ്കിൽ പൊക്കോ. വൈകാതെ തന്നെ ദേവേട്ടൻ ഈ വീട്ടിലേക്ക് വരും. ആർക്കും വേണ്ടാത്ത ഈ ഊമ പെണ്ണിന്റെ ശവം കാണാൻ….””

അവളതു പറഞ്ഞതും കണ്ടു നിന്നവർ എല്ലാരും ഞെട്ടി.ദേവൻ ദേഷ്യം കൊണ്ട് വീടിന്റെ അകത്തേക്ക് കയറി പോയതും എല്ലാരും സമാധാനത്തോടെ നെഞ്ചിൽ കൈവെച്ചു. മുറിയിൽ കയറി വാതിലടച്ചു. പിന്നീടുള്ള ദിവസങ്ങളിൽ ഗൗരിയും ദേവനും തമ്മിൽ മിണ്ടിയിട്ടേയില്ലാ….

🔵🔵🔵🔵🔵🔵🔵🔵🔵

കോളേജിൽ കൂട്ടുകാരുമായി വാക മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു ദേവൻ. കൂടെ ശിവനും, ശ്യാമും, ആദിത്യനും, രാഹുലും, സഞ്ജനയും വീട്ടിൽ നടന്നതിനെ പറ്റിയുള്ള ചർച്ചയിലായിരുന്നു.

“””എനിക്കറിയില്ല അവളെന്തിനാ എന്നെ ഇങ്ങനെ വെറുക്കുന്നതെന്ന്…അറിഞ്ഞു കൊണ്ടൊരു തെറ്റും ഞാൻ ചെയ്തിട്ടില്ല. എന്തിന് ഒന്ന് അനാവശ്യമായി തൊടുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല.എന്നെ വെറുപ്പാണ് പോലും പേടിയാണ് പോലും….”””

വാക്കുകൾ പാതി വഴിയിൽ മുറിഞ്ഞു കൊണ്ട് ദേവൻ പറഞ്ഞതും എല്ലാരും അവനെ പിടിച്ചു വെച്ചു.

“”നീ ഇങ്ങനെ കരയല്ലേ ദേവാ “”

ശ്യാം അവന്റെ തോളിൽ തട്ടിയതും അവനെ കെട്ടിപിടിച്ചു കരഞ്ഞു ദേവൻ.കുറച്ച് നേരത്തിന് ശേഷമവൻ മുഖമുയർത്തി എല്ലാരേം ഒന്ന് നോക്കി.

“”എനിക്ക് തോന്നുന്നത് ഗൗരിക്ക് വേറെ ആരെയോ ഇഷ്ട്ടമാണെന്നാണ്. നീ അവളെ ഇങ്ങനെ ശല്യം ചെയ്തിട്ടാണ് അവൾക്ക് നിന്നോട് ദേഷ്യം….”””

എരി തീയിൽ എണ്ണ ഒഴിക്കുന്ന രീതിയിൽ സഞ്ജനയത് പറഞ്ഞതും ദേവനും അവളുടെ വാക്ക് കേട്ട് നിന്നു.

“”ഏയ്‌ അങ്ങനെ ഒന്നുമില്ല. അവൾക്കങ്ങനെ ഒരിഷ്ടം ഉണ്ടെങ്കിൽ അത് ഞങ്ങൾ എങ്ങനെ എങ്കിലും അറിയും. എന്റെ സിസ്റ്ററും ഇവന്റെ സിസ്റ്ററും എല്ലാം ഒന്നിച്ചല്ലേ അവളുടെ കൂടെ പഠിക്കുന്നത്.? അവരൊക്കെ ബെസ്റ്റ് ഫ്രണ്ട്സല്ലേ.ഇതതൊന്നും അല്ല എന്തോ തെറ്റുധാരണയാണ് “””

ശിവനതു പറഞ്ഞതും സഞ്ജനയൊന്നു ഞെട്ടി. അത് ആദിത്യൻ ശ്രെദ്ധിക്കുകയും ചെയ്തിരുന്നു.

🔵🔵🔵🔵🔵🔵🔵🔵🔵🔵

“””നോ പപ്പാ അയാളെ ഞാനൊന്ന് കാണട്ടെ. അല്ലെങ്കിൽ ഇന്ന് ഒന്നും നടക്കില്ല. ഇപ്പോൾ തന്നെ പോലീസിന് ചെറിയൊരു ഇൻഫോർമേഷൻ കിട്ടിയിട്ടുണ്ട്.അത് കൊണ്ട് സൂക്ഷിച്ചും കണ്ടും വേണം എല്ലാം ചെയ്യാൻ….. ശെരി പപ്പാ ബൈ. ഉമ്മ.”””

സഞ്ജന ഫോൺ വെച്ചു കൊണ്ട് തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ആദിത്യനെ കണ്ടൊന്നു ഞെട്ടി.

“”ആദി നീ കുറെ നേരം ആയോ വന്നിട്ട്?””

ഉള്ളിലെ ഭയം മറച്ചു വെച്ചു കൊണ്ടവൾ പറഞ്ഞതും ആദി ഒന്ന് കൂടിയവളെ നോക്കി.

“”നീ ഇത്രവലിയ അഭിനേത്രിയാണെന്ന് ഞാൻ ഇന്നാണ് മനസിലാക്കിയത് സഞ്ജന…ആദിത്യനത് പറഞ്ഞതും സഞ്ജന അവനെ ദേഷ്യത്തോടെ നോക്കി.

“”നീ എന്താ ആദി പറയുന്നത് എനിക്കൊന്നും മനസിലാകുന്നില്ല.””

“”ആ ഗൗരിയേയും ദേവനേയും നീയല്ലേ പിരിച്ചത്. എനിക്ക് മനസിലായി സഞ്ജന. നീ തന്നെയാണത് ചെയ്തത്. ഈ കോളേജിൽ നീ വന്നിട്ട് ഒരു വർഷമേ ആയിട്ടുള്ളു. പക്ഷേ നീ വന്നന്നു മുതൽ ദേവനോട് കൂട്ടുകൂടി അവനെ അടുത്തറിഞ്ഞതിനു ശേഷം മറ്റ് ഫ്രണ്ട്സിനെ പോലെയല്ലയവനെ കാണുന്നത്.

“”യൂ ലൗ ഹിം… ആം ഐ റൈറ്റ് ?””

ആദിത്യനത് പറഞ്ഞതും സഞ്ജന തല കുനിച്ചു നിന്നു. നീ തന്നെയാണ് അവരെ പിരിച്ചത്.നീ ഉള്ള സമയത്താണ് അവർ തമ്മിൽ പ്രശ്നം ഉണ്ടായത്. ഉത്സവത്തിന്റെ സമയത്ത് നീ അവിടെയുണ്ട്. അതിന് ശേഷം നീ ഹോസ്റ്റലിലേക്ക് തന്നെ തിരിച്ചു വന്നു. ദേവനോട് ഇതിനെ കുറിച്ച് ഒരു സൂചന കൊടുത്താൽ അവൻ വിശദമായി ഗൗരിയോട് കാര്യം തിരക്കും. നിന്റെ കള്ളവും പുറത്ത്‌ വരും. ഞാൻ ഇത് ദേവനോട് പറയും. “””

അത് പറഞ്ഞ് കൊണ്ട് ആദി തിരിഞ്ഞതും സഞ്ജനയവനെ പിടിച്ചു വെച്ചു.

“”നോ ആദി…..നീ എന്തു വേണമെങ്കിലും എന്നോട് ചോദിച്ചോ ഞാൻ തരാം. ദേവനിതറിയരുത്.””

അത് പറഞ്ഞതും ആദി പൊട്ടിചിരിച്ചു. സഞ്ജനയവനെ സംശയത്തോടെ നോക്കി.

“”നീ ആണോ എന്നെനിക്കു ഡൌട്ട് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഉറപ്പു കിട്ടി. ഞാനൊന്നു സൂചന വെച്ചെറിഞ്ഞു നോക്കിയതാ ഇപ്പോൾ മുഴുവൻ ഉത്തരവും കിട്ടി.””

ആദിത്യൻ വീണ്ടും ചിരിച്ചു.

“””നീ എനിക്ക് എന്ത് തരും?””

“””നീ ചോദിക്ക്… കഴിയുന്നതാണെങ്കിൽ ഞാൻ നിനക്ക് തന്നിരിക്കും. ഈ സഞ്ജന വർമ്മയുടെ കൂടെ നിന്നാൽ എന്തും തരും “”

“”എന്നാൽ എനിക്ക് ഒരു 7ലക്ഷം തരണം. പറ്റുമോ?””

അദിയത് ചോദിച്ചതും സഞ്ജന ഞെട്ടി.

“”ഒരു കുഞ്ഞ് രഹസ്യത്തിന് 7ലക്ഷമോ? പറ്റില്ല “”

“”പറ്റില്ലെങ്കിൽ വേണ്ടാ. ദേവനോട് ഞാൻ പറഞ്ഞോളാം “”

“”നോ ആദി ഞാൻ നിനക്ക് തരാം പക്ഷേ അത് ഈ കാര്യത്തിന് മാത്രമല്ല. നീ വേറൊരു ഹെല്പും കൂടി ചെയ്യണം.സാധിക്കുമോ?””

“”എന്നെ കൊണ്ട് പറ്റുന്നതാണെങ്കിൽ ചെയ്യും “”

“”നിന്നെ കൊണ്ട് സാധിക്കും. എന്താണെന്ന് ഞാൻ പറയാം..””

ആദിത്യനോട് ആ കാര്യം പറഞ്ഞതും അവൻ ഭയത്തോടെ സഞ്ജനയെ നോക്കി.

🔵🔵🔵🔵🔵🔵🔵🔵🔵🔵

ശ്യാമിന്റെ വീട്ടിൽ നിൽക്കുകയായിരുന്നു ദേവനും ശിവനും. അവന്റെ ചുറ്റും ഇരുന്നു കൊണ്ട് അമ്മുവും ശ്യാമിന്റെ അമ്മയും അവനെ സമാധാനിപ്പിക്കുന്നുണ്ട്.ദേവന്റെ എല്ലാകാര്യങ്ങളും അറിയുന്നതാണ് ആ വീട്ടിലുള്ളവർക്ക്. അവർക്ക് ദേവനും ശിവനും ശ്യാമിനെ പോലെ തന്നെയാണ്. അമ്മുക്കുട്ടിയെ ശിവനും ദേവനും അവരുടെ കുഞ്ഞനിയത്തി തന്നെയാണ്. അപ്പോഴാണ് ശ്യാമിന്റെ അച്ഛൻ ജോലി കഴിഞ്ഞു വന്നത്.

“”ഇന്നെന്റെ എല്ലാ മക്കളും ഉണ്ടല്ലോ? എന്ത് പറ്റി?””

അവരുടെ ഇരിപ്പും മുഖഭാവവും എല്ലാം കണ്ടിട്ടയാൾ കാര്യം തിരക്കി കൊണ്ടവരുടെ കൂടെ ഇരുന്നു. അവർ ദേവന്റെ കാര്യം അയാളോടും പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞതും അയാളവനെ സമാധാനിപ്പിച്ചു.

“””നീ ഇങ്ങനെ വിഷമിക്കല്ലേ എന്റെ മോനെ.ഞാനാദ്യം ഒന്ന് കുളിക്കട്ടെ എന്നിട്ട് ഒന്നിച്ചിരുന്നു ഭക്ഷണം ഒക്കെ കഴിച്ചിട്ട് നമുക്കിതിനെ കുറിച്ച് ചർച്ച ചെയ്യാം. ഇപ്പോളെന്റെ മോൻ സമാധാനപ്പെട്. ഈ അച്ഛൻ പരിഹരിച്ചു തരും.”””

അവന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞയാൾ കുളിക്കാൻ പോയി. എല്ലാരും ഒന്നിച്ച് ഭക്ഷണം കഴിച്ചു നിന്നപ്പോഴാണ് ശ്യാമിന്റെ അച്ഛന്റെ ഫോണിലേക്കൊരു കാൾ വന്നത്. അത് എടുത്തയാൾ ചെവിയോടടുപ്പിച്ചു. അയാളുടെ മുഖത്തെ ഭാവമാറ്റം അവർ സൂഷ്മതയോടെ വീക്ഷിച്ചു.

“”എന്ത് പറ്റിയച്ഛാ…?””

ശ്യാം കാര്യം തിരക്കിയതും അയാളെ ഒന്ന് ചിരിച്ചു. പുച്ഛത്തോടെയുള്ള ചിരി.

“”ഡ്രഗ് മാഫിയയെ കയ്യോടെ പിടിക്കാനൊരു തെളിവ് കിട്ടിയതായിരുന്നു.പക്ഷേ അത് വെറുതെ ആയി. ന്യൂസ്‌ എങ്ങനെയോ ലീക്കായി.അവർ പ്ലാൻ മാറ്റി “

🔵🔵🔵🔵🔵🔵🔵🔵🔵🔵

കോളേജിലെ ഒഴിഞ്ഞ കോണിൽ ഇരുന്നു സംസാരിക്കുകയായിരുന്നു സഞ്ജനയും ആദിത്യനും.

“”സഞ്ജന ഡ്രഗ് കടത്തുക എന്നൊക്കെ പറയുമ്പോൾ എനിക്കെന്തോ പേടി പോലെ…””

ആദിത്യൻ പേടിയോടെ പറഞ്ഞതും അവളവനെ സമാധാനിപ്പിച്ചു.

“”നീ പേടിക്കേണ്ട ആദി ഇരു ചെവി അറിയില്ല. നിനക്ക് നന്നായി സമ്പാദിക്കാം. പേടിച്ചു നിന്നാൽ ഇങ്ങനെ ദാരിദ്രനായി ജീവിക്കാം. കുറച്ച് റിസ്ക് എടുത്താൽ നിനക്ക് നല്ലൊരു പണക്കാരനാകാം….”””

സഞ്ജനയത് പറഞ്ഞതും അദിത്യൻ ഒന്നാലോചിച്ചു കൊണ്ടവളുടെ കയ്യിൽ കൈചേർത്തു. പക്ഷേ അവരുടെ സംസാരം അവരറിയാതെ ഒരാൾ കേൾക്കുന്നുണ്ടായിരുന്നു.

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵

ഒഴിഞ്ഞ ഒരിടത്തു നിൽക്കുകയായിരുന്നു ആദിത്യൻ. കുറച്ച് സമയത്തിന് ശേഷം അവന്റെ മുന്നിൽ ഒരു വണ്ടി വന്നു നിന്നു.അവർ പറഞ്ഞതിനനുസരിച്ചവനൊരു പെട്ടി അയാൾക്ക്‌ കൊടുത്തതും അയാൾ ആദിത്യനുമൊരു പെട്ടി കൊടുത്തു. കാറിൽ നിന്നും സഞ്ജന ഇതെല്ലാം കാണുന്നുണ്ടായിരുന്നു. പെട്ടി തുറന്ന് ആദിത്യൻ എല്ലാം ഉറപ്പു വരുത്തി കാറിലേക്ക് പെട്ടി വെച്ചു കൊണ്ടവർ അവിടെ നിന്നും പോയി. അവരറിയാതെ ഒരു ക്യാമറകണ്ണ് അവരെ പിൻതുടരുന്നുണ്ടായിരുന്നു.

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵

“”ശിവാ….ഞാൻ ഇത് പോലീസിന് കൊടുക്കാൻ പോകുകയാണ്.ഫ്രണ്ട്‌സ് ആണെന്നൊക്കെ പറഞ്ഞ് നിന്നാൽ നമ്മുടെ നാട് നശിക്കും.ഞാൻ ഇത് പോലീസിന് കൊടുക്കും. ശിവാ നീ കേൾക്കുന്നില്ലേ?””

ഫോണിന്റെ മറുതലക്കൽ അദിയാണെന്നറിയാതെ ദേവനതു പറഞ്ഞതുമവൻ മിണ്ടാതെ നിന്നു.

“”എടാ ആ ഡ്രഗ് മാഫിയയിൽ സഞ്ജനയും അദിയും എനിക്ക് വിശ്വസിക്കാൻ വയ്യാ. നീയെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ നിനക്ക് കേൾക്കുന്നില്ലേ ? ഹലോ….. ഹലോ “””

വീണ്ടും വീണ്ടും ദേവനത് ചോദിച്ചതും ആദി ഫോൺ ഓഫ്‌ ചെയ്യത് സഞ്ജനയെ വിളിച്ചു.

“”നീ എന്താ ആദി പറയുന്നത് ദേവൻ എങ്ങനെ അറിഞ്ഞു.””

“”അതൊന്നും എനിക്കറിയില്ല. ശിവനാണെന്നറിയാതെ അവനെന്നോടാ സംസാരിച്ചത്. ശിവൻ വാഷ്റൂമിൽ പോയതായിരുന്നു ഫോൺ എന്നെ ഏൽപ്പിച്ചാ പോയത്. അവന്റെ കയ്യിൽ വീഡിയോ ഉണ്ട്. എനിക്ക് പേടിയാകുന്നു.”””

“”നീ പേടിക്കാതെ ക്ലാസ്സിലേക്ക് വാ. ദേവനെ നമുക്കൊന്നു ഒറ്റയ്ക്ക് കാണാം.ഞാൻ ഇവിടെ ക്യാന്റീനിൽ ഉണ്ട്.””

അപ്പോഴേക്കും ശിവൻ ഇറങ്ങിയിരുന്നു.

“”പോകാം.ഫോൺ? “”

ശിവനതു ചോദിച്ചു കൊണ്ടവന്റെ കയ്യിലെ ഫോൺ എടുത്തു കൊണ്ട് മുന്നിൽ നടന്നു.

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵

“”ദേവാ നിന്നോട് സീരിയസ് ആയി ഒരു കാര്യം പറയാനാണ് ഞങ്ങൾ വന്നത്.””

സഞ്ജനയത് പറഞ്ഞതും ദേവൻ സംശയത്തോടെ അവളെ നോക്കി.

“”ആ വീഡിയോ നീ ലീക്കാക്കരുത്. എന്റെ ഭാവി തകരും.””

“”ഏത് വീഡിയോ?””

ദേവൻ സംശയത്തോടെ ചോദിച്ചതും അവർ അവനെ നോക്കി.

“”ഞങ്ങൾക്കറിയാം നീ അറിഞ്ഞിട്ടും അറിയാതെ അഭിനയിക്കേണ്ട.നീ എടുത്ത ഞങ്ങളുടെ ആ വീഡിയോയെ പറ്റിയാണ് പറഞ്ഞത്.””

സഞ്ജനയത് പറഞ്ഞതും ദേവനവളെ പുച്ഛത്തോടെ നോക്കി.

“”നിനക്കൊക്കെ എന്ത് ഭാവി?നിങ്ങളെ രണ്ടു പേരെയും ആലോചിച്ചു പുച്ഛമാണ് എനിക്ക് തോന്നുന്നത്. സമൂഹത്തെ നശിപ്പിക്കുന്ന നമ്മുടെ നാടിനെ നശിപ്പിക്കുന്ന ഈ വക സാധനങ്ങൾ ഒക്കെ വിൽപ്പന നടത്തുന്ന നിന്റെ ഒക്കെ മുഖം മൂടി ഈ സമൂഹത്തിനു മുന്നിൽ വലിച്ചു കീറും ഞാൻ. ഇത് ഇന്ന് പോലീസിന് ഞാൻ ഏൽപ്പിക്കും “”

അത് പറഞ്ഞ് കൊണ്ടവൻ പോയതും അവരുടെ കണ്ണുകളിൽ പകയെരിഞ്ഞു.

“”ഹലോ പോലീസ് സ്റ്റേഷൻ.””

സഞ്ജന ഫോണുമായി മാറി നിന്ന് സംസാരിച്ചതും ആദിത്യൻ പേടിയോടെ കൈകൾ കൂട്ടി തിരുമ്മി.

“”നീ എന്തൊക്കെയാ സഞ്ജനാ ഈ ചെയ്യുന്നത് എനിക്ക് വല്ലാതെ പേടിതോന്നുന്നു. നിനക്കൊരു ടെൻഷനുമില്ലേ?””

സഞ്ജനയുടെ പേടിയില്ലാത്ത ഇരുത്തം കണ്ട് ആദിത്യൻ ദേഷ്യത്തോടെ ചോദിച്ചു.

“””ഞാനെന്തിന് പേടിക്കണം. ഇവിടെ വിജയം എനിക്കാണ് അതിന് ഞാനെന്തിനു പേടിക്കണം?””

“”നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു സഞ്ജന.ഇപ്പോൾ ബൈക്കും കൊണ്ട് പോയ ദേവനാ തെളിവ് എടുത്ത് പോലീസിന് കൊടുത്താൽ പണിയെനിക്കാകും. എന്റെ കുടുംബം തകരും. ഞാനൊരു സാധാരണ കുടുംബമാണ്. പണത്തിനു മുകളിൽ കിടന്നുറങ്ങുന്ന നിനക്കൊന്നും എന്റെ പേടി അറിയില്ല. നിന്റെ പപ്പാ നിന്റെ പേര് പുറത്ത്‌ വരാതെ നിന്നെ സേവ് ചെയ്യും. “””

അത് കേട്ടതും അവളൊന്നും ചിരിച്ചു.

“”എടാ പൊട്ടാ ആ പോയവൻ സ്റ്റേഷനിൽ ആ തെളിവ് കൊടുക്കുന്നതിനു മുൻപ് അവനെ പോലീസ് പിടിക്കും. അതിനുള്ള കുരുക്കവന്റെ കഴുത്തിൽ കുരുക്കിയിട്ടാണ് ഞാനവനെ വിട്ടത്.””

“”എന്ത് കുരുക്ക്?””

“”എന്താ കുരുക്കെന്നോ? അത്…..””

സഞ്ജന പറയാൻ നിന്നപ്പോഴേക്കും അവളുടെ ഫോണിലേക്കൊരു മെസ്സേജ് വന്നിരുന്നു. അവളതെടുത്തു നോക്കിയൊന്നു ചിരിച്ചു.

“”നീ നിന്റെ ഫോണെടുത്തു ന്യൂസ്‌ വെച്ചേ…””

സഞ്ജന പറഞ്ഞതും ആദി ഫോൺ തുറന്ന് ന്യൂസ്‌ വെച്ചു. അതിൽ ദേവന്റെ മുഖം കണ്ടതും അത്ഭുതത്തോടെ ഫോണിലേക്കും സഞ്ജനയുടെ മുഖത്തേക്കും മാറി മാറി നോക്കി.

“”എടി ഇതെങ്ങനെ?”””

സംശയത്തോടെ ആദി കുറച്ച് സന്തോഷത്തോടെ ചോദിച്ചതും സഞ്ജന പൊട്ടി ചിരിച്ചു.

“”നീ ആദ്യമത് കേൾക്ക്. ഞാൻ പറയാം.””

ആദി ഫോണിലെ വാർത്ത സൂഷ്മതയോടെ കേട്ടു. ഇതേ സമയം മേലെടത്തു വീട്ടിൽ നിന്നും ഒരു കൂട്ടനിലവിളി ഉയർന്നു.

“”ഇല്ല ശേഖരേട്ടാ നമ്മുടെ മോൻ ഒന്നും ചെയ്യ്തുകാണില്ല. ഇതു ചതിയാ…..””

ടീവിയിലേക്ക് ചൂണ്ടി കാണിച്ച് ലക്ഷ്മി പറഞ്ഞതും അയാൾ തരിച്ചു നിന്നു.

“””””മ യക്കുമരുന്ന് കടത്തുന്നതിനിടയിൽ കോളേജ് വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. ഡിഗ്രി അവസാനവർഷ വിദ്യാർത്ഥി രുദ്രദേവനാണ് പിടിയിലായത്. ഇയാളിലൂടെ മയക്കുമരുന്ന് മാഫിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്നാണ് പോലീസ് നിഗമനം. ഇടവേളയ്ക്കു ശേഷം വാർത്തകൾ തുടരും.”””

എല്ലാരും ഞെട്ടലോടെ പരസ്പരം നോക്കി.

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵

“””എന്നാലും എന്റെ സഞ്ജന നീ ആള് കൊള്ളാലോ.എന്നാലും നിനക്ക് അവനെ സ്റ്റേഷനിൽ കയറ്റിയതിനൊരു ദുഃഖവുമില്ലേ? നീ സ്നേഹിക്കുന്നവനല്ലേ?””

ആദി സംശയത്തോടെ ചോദിച്ചതും അവൾ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു.

“””എനിക്ക് സങ്കടം ഒക്കെ ഉണ്ട്. പക്ഷേ ഇതിലൂടെ രണ്ടു ലാഭം ഉണ്ട് മോനെ. ഒന്നും കാണാതെ ഈ സഞ്ജന ഇത് ചെയ്യില്ലെന്ന് നിനക്ക് അറിയില്ലേ.അവന്റെ ബാഗിൽ ആരും കാണാതെ മ യക്കുമരുന്ന് വെച്ചത് ഞാനാണ്. അവനെ പിടിച്ചാൽ ആദ്യം അവന്റെ കയ്യിലെ ആ തെളിവ് എടുത്ത് മാറ്റാൻ എന്റെ ആളായ പോലീസ് കാരനോട് ഞാൻ പറഞ്ഞിട്ടുണ്ട്. പിന്നെ രണ്ട് ഇതും കൂടി കണ്ടാൽ ആ ഗൗരി അവനെ ഒന്ന് കൂടി വെറുക്കും. ഒന്ന് ജയിലിൽ കിടന്നെന്നു കരുതി യാതൊരു തെറ്റുമില്ല.

🔵🔵🔵🔵🔵🔵🔵🔵🔵🔵

പോലീസ് കസ്റ്റഡിയിൽ ഇരിക്കുമ്പോൾ ദേവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.മുന്നിൽ തല താഴ്ത്തി നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ സങ്കടം ഒന്ന് കൂടി കൂടി. സഞ്ജനയുടെ പ്ലാൻ പോലെ പിന്നീട് എല്ലാം നടന്നത്. ദേവൻ ജാമ്യത്തിൽ ഇറങ്ങിയതും നേരെ ആദിയെ കാണാനായിരുന്നു പോയത്. ദേവൻ ദേഷ്യം സഹിക്കവയ്യാതെ അവനെ കയറി അടിച്ചു.

“””നീയൊന്നും ജയിച്ചെന്നു കരുതേണ്ട ഇതിനു മറുപണി തന്നിരിക്കുമീ രുദ്രദേവൻ. ഇന്നു രാത്രിക്ക് മുൻപ് തെളിവ് സഹിതം നീയൊക്കെ അകത്തു പോകും. നോക്കിക്കോ… “”

അത് പറഞ്ഞ് കൊണ്ട് ദേവൻ പുറത്ത്‌ പോയതും അദിയവനെ ദേഷ്യത്തോടെ നോക്കി.

“”” അതിന് നീ ജീവനോടെ ഇരുന്നാലല്ലേ ദേവാ.നിന്റെ അടുത്ത് ഇതിന്റെ പല കോപ്പികളും ഉണ്ടാകുമെന്നെനിക്ക് നന്നായി അറിയാം.സഞ്ജനയുടെ ഇപ്പോഴത്തെ പെരുമാറ്റത്തിൽ എനിക്കിട്ടു പണിയാനുള്ള എല്ലാ കാണുന്നുണ്ട്. അവളറിയാതെ നിന്നെ തീർത്തിരിക്കും ഞാൻ “”

പൊട്ടിയ ചുണ്ടിലെ ചോര തുടച്ചു കൊണ്ട് ആദി ഫോണെടുത്തു രാജേന്ദ്രനെ വിളിച്ചു.

🔵🔵🔵🔵🔵🔵🔵🔵🔵🔵

“”ഹലോ അച്ഛാ ഞാൻ ദേവനാ..””

“”ആ പറയ് മോനെ. എന്താടാ?””

“”എനിക്കച്ഛനെ അത്യാവശ്യമായി കാണണം പുറത്ത്‌ വെച്ചു മതി.””

ശ്യാമിന്റെ അച്ഛനെ ഫോണിൽ വിളിച്ചു കൊണ്ട് ദേവൻ പറഞ്ഞു.

“”ഞാനിപ്പോൾ അമ്മുവിനെയും കൊണ്ട് ഇവിടെ ഹോട്ട് ലഞ്ച് റെസ്റ്റോറന്റിൽ ഉണ്ട്.””

“”ഞാൻ ഈ ജംഗ്ഷനിലെ വളവിൽ നിൽക്കാം.അച്ഛൻ വരുമ്പോൾ ആ തെളിവ് ഞാൻ നേരിട്ടു തരാം.””

“”ഓക്കേ മോനെ “”

🔵🔵🔵🔵🔵🔵🔵🔵🔵🔵

ദേവൻ തെളിവുകൾ കൊടുത്തതും അവർ യാത്ര പറഞ്ഞു പോയി. ഈ സമയം ആദി ദേവനെ പിന്തുടരുന്നുണ്ടായിരുന്നു. ആദി വിളിച്ചു പറഞ്ഞതിനനുസരിച്ചു രാജേന്ദ്രനും കുറച്ച് ഗുണ്ടകളും അമ്മുവിനെയും അച്ഛനെയും കാത്ത് ആളൊഴിഞ്ഞ ഇടത്ത്‌ മാറി നിന്നു. അവർ കുറച്ച് മുന്നിലേക്ക്‌ പോയതും സൂര്യനാരായണൻ വണ്ടി എടുത്തവരുടെ കുറുകെ വണ്ടി നിർത്തി.

(ബാക്കി എല്ലാം അന്ന് ശ്യാം പറഞ്ഞത് കൊണ്ട് എഴുതുന്നില്ല )

🔵🔵🔵🔵🔵🔵🔵🔵🔵🔵

തെളിവ് കൊടുത്ത് വരുന്ന വഴിയിലായിരുന്നു ലക്ഷ്മിയമ്മ ദേവന്റെ ഫോണിൽ വിളിച്ചത്.

“”മോനെ ദേവാ. ഞാൻ അമ്പലത്തിലുണ്ട്.നീ ഒന്ന് വന്നേ “””

കേട്ടതും ദേവൻ നേരെ അമ്മയെ കൊണ്ടുവരാനായി പോയി.

“”എന്തിനാ അമ്മേ ഈ നേരത്തൊക്കെ അമ്പലത്തിൽ വന്നത്. രാവിലെ വന്നാൽ മതിയായിരുന്നോ?””

“”നിനക്ക് ഈയിടെയായി നല്ല സമയദോഷമുണ്ട്.അത് കൊണ്ട് നേരോം കാലവും ഒന്നും എനിക്ക് നോക്കേണ്ട ആവശ്യമില്ല.””

ലക്ഷ്മിയമ്മ പറഞ്ഞതും ദേവൻ ഒന്ന് ചിരിച്ചു.

“”ഇനിയെല്ലാം ശെരിയാകുമമ്മേ. ഞാനെല്ലാം ശെരിയാക്കും “”

ലക്ഷ്മിയുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് ദേവൻ തിരിഞ്ഞതും അവരുടെ കാറിലേക്ക് ഒരു ലോറി പാഞ്ഞു കയറി.

ദേവൻ കണ്ണുതുറന്നപ്പോൾ അറിഞ്ഞത്. അവന്റെയമ്മയുടെ മരണ വാർത്തയായിരുന്നു.അതിന്റെ ഷോക്കിൽ അവൻ ഒരുപാട് തകർന്നിരുന്നു. ഡിസ്ചാർജ് ആയി വീട്ടിൽ വന്നെങ്കിലും കുറെ കാലം വീട്ടിൽ തന്നെ ആരോടും മിണ്ടാതെ ആയിരുന്നു. ആറു മാസത്തോളമുള്ള ചികിത്സയും മറ്റുമായി ദേവൻ ഒന്ന് നടക്കാൻ തുടങ്ങി.അപ്പോഴും അവന്റെ ഉള്ളിൽ പക എരിയുകയായിരുന്നു. ദേവൻ ആദ്യം അന്വേഷിച്ചത് അദിയേയും സഞ്ജനയെയും ആയിരുന്നു. പക്ഷേ അവർ ഗൾഫിലേക്ക് കടന്നെന്നറിഞ്ഞതും അവന്റെ കാത്തിരിപ്പ് അവർക്ക് വേണ്ടിയാണ്. അച്ഛനതിന് ശേഷം അവനോട് മിണ്ടിയിട്ടില്ല.അമ്മ മരിക്കാൻ കാരണം അവനാണെന്ന് പറഞ്ഞ് അവനെ മാനസികമായി തളർത്തി. അച്ഛന്റെ കുത്തു വാക്കും, നാട്ടുകാരുടെ പരിഹാസവുമെല്ലാം അവനെ മാനസികമായി തളർത്തി. രാജേന്ദ്രന്റെ പരിഹാസചുവയുള്ള സംസാരങ്ങൾ സഹിക്കവയ്യാതെ അവനെ കയറി തല്ലി. അതിന്റെ പേരിൽ വീണ്ടും അച്ഛന്റെ കുത്തു വാക്കുകൾ കേൾക്കേണ്ടി വന്നു. സങ്കടങ്ങൾ വന്നപ്പോൾ എല്ലാം മറക്കാൻ മ ദ്യത്തിനെ ആശ്രയിക്കേണ്ടി വന്നു. എല്ലാം കാരണം ആ വീടുവിട്ടിറങേണ്ടി വന്നു.

🔵🔵🔵🔵🔵🔵🔵🔵🔵🔵

കണ്ണുകൾ മൂടി മടിയിൽ കിടക്കുന്ന ദേവന്റെ മുടിയിഴകളിലൂടെ ഗൗരി വിരലുകളോടിച്ചുകൊണ്ടിരുന്നു. കണ്ണുകൾ തുറന്ന് ദേവനവളുടെ കൈകൾ എടുത്തവന്റെ ചുണ്ടോട് ചേർത്തതും ഗൗരി ഞെട്ടി കൊണ്ട് കൈവലിച്ചതും ദേവൻ ശക്തിയിൽ കൈകൾ ചുണ്ടോട് ചേർത്തു. അപ്പോഴേക്കും ഗൗരിയുടെ കവിളുകൾ നാണം കൊണ്ട് ചുവന്നിരുന്നു. അറിയാതെ മിഴികൾ താഴ്ന്നു പോയി.

“”ഗൗരി ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ എനിക്കതിനുള്ള ഉത്തരം തരുമോ?””

ദേവൻ ചോദിച്ചതും ഗൗരി സംശയത്തോടെ നോക്കി.

“”നീ എന്തിനാ എന്നെ മാറ്റി നിർത്തിയത്. എന്ത് കൊണ്ടാ എന്നെ വെറുപ്പാണെന്നു പറഞ്ഞത്.?””

അത് കേട്ടതും ഗൗരിയുടെ മിഴികൾ അറിയാതെ നിറഞ്ഞു.

“”സത്യമാണ് ദേവേട്ടാ നിങ്ങളെ ഞാൻ ഒരുപാട് വെറുത്തിരുന്നു.കാണുന്നതേ അറപ്പായിരുന്നു. പക്ഷേ ഇപ്പോൾ എനിക്കതിനു കഴിയുന്നില്ല. ഈ താലി എന്റെ കഴുത്തിൽ വീണതിന് ശേഷം നിങ്ങളെ ഞാൻ അറിയാതെ തന്നെ സ്നേഹിച്ചു പോയി. നിങ്ങൾ ചെയ്ത തെറ്റെല്ലാം ഞാൻ മറക്കാൻ തയ്യാറാണ് ദേവേട്ടാ എന്നെ ഒരിക്കലും അത് പോലെ ചതിക്കരുത്.”””

ഗൗരിയത് പറഞ്ഞതും ദേവനവളെ സംശയത്തോടെ നോക്കി.

“”ചതിയോ? എന്ത് ചതി?”” ദേവന്റെ ചോദ്യത്തിന് ഗൗരി ദേവനോട് കണ്ട കാര്യം കണ്ണുകൾ നിറച്ചു കൊണ്ട് പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞതും ദേവനവളുടെ മടിയിൽ നിന്നുമെഴുന്നേറ്റു.

“””നീ എന്നെ ഇങ്ങനെയാണോ ഗൗരി മനസിലാക്കിയത്. ഞാൻ സഞ്ജനയുടെ കൂടെ ഛെ. ഇല്ല ഗൗരി ഒരിക്കലുമില്ല. നിന്നെയല്ലാതെ വേറെ ഒരുപെണ്ണിനെ ഞാൻ തൊട്ടിട്ടു കൂടിയില്ല. അന്ന് എന്താണ് സംഭവിച്ചതെന്നറിയുമോ നിനക്ക്?നിന്റെ പ്രോഗ്രാം നടന്നു കൊണ്ട് നിൽക്കുമ്പോൾ സഞ്ജനയ്ക്ക് തലവേദനയാണെന്നും സഹിക്കാൻ വയ്യെന്നും പറഞ്ഞവളെ ഞാൻ വീട്ടിലേക്ക് തിരിച്ചു കൊണ്ട് വന്നു. അവൾക്കൊരു ചായ വേണം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കുമായി ഒരു ചായയും ഉണ്ടാക്കി. നിനക്ക് ഒരു സർപ്രൈസ് തരണം എന്ന് പറഞ്ഞപ്പോൾ അവളാണ് നീ വരുന്നതിനു മുൻപ് അത് റെഡിയാക്കാൻ പറഞ്ഞത്. ഞാൻ അത് റെഡിയാക്കാൻ പോയ ടൈമിൽ അവളാണ് എനിക്ക് ആ ചായ എടുത്ത് തന്നത്. നീ പറഞ്ഞത് വെച്ചു നോക്കുമ്പോൾ നീ കണ്ടത് മുഴുവൻ അവളുടെ പ്ലാനായിരുന്നു. ഒരിക്കലും ഞാനവളെ മോശമായി ഒന്ന് തൊട്ടിട്ടു കൂടിയില്ല. മരിച്ചു പോയ എന്റമ്മയാണ് സത്യം.കണ്ണുകൾ നിറഞ്ഞു ദേവൻ പറഞ്ഞതും ഗൗരി സങ്കടത്തോടെ അവനെ നോക്കി.

തുടരും….

“”ഇന്നത്തെ പാർട്ട്‌ എത്ര നന്നായി എന്നറിയില്ല. മനസ് ശെരിയല്ല. അഡ്ജസ്റ്റ് ചെയ്യണേ. ഇന്നത്തോടെ പാസ്ററ് പാർട്ട്‌ കഴിഞ്ഞു നാളെ മുതൽ ഗൗരിയേയും ദേവനെയും കണ്ണ് നിറച്ചു കാണാം.😌””

Be the first to comment

Leave a Reply

Your email address will not be published.


*